മരക്കടവിൽ വീണ്ടും പുലി

പെരിക്കല്ലൂര്‍: പെരിക്കല്ലൂര്‍ മരക്കടവ് പുത്തന്‍പുരയില്‍ ബെന്നിയുടെ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീടിനടുത്താണ് പുലിയെ കണ്ടത്. വീടിന്റെ പരിസരത്ത് എത്തിയ പുലിയുടെ ദൃശ്യം സി സി ടി വി യില്‍ കണ്ടതിനെ തുടര്‍ന്ന് പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്‍ നൈറ്റ് പട്രോളിംഗ് ടീം സ്ഥലത്തെത്തി പരിശോധന നടത്തുകയും വീട്ടുകാര്‍ക്ക് വേണ്ട ജാഗ്രത നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം പുലി ഒരു പട്ടിയെ പിടികൂടിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു

Comments (0)
Add Comment