പൊലീസിന് നേരെ കത്തി കാട്ടി ഭീഷണി പെടുത്തിയ മോഷ്ടാവ് പിടിയിൽ

ബത്തേരി:പൊലീസിന് നേരെ കത്തി കാട്ടി ഭീഷണി പെടുത്തിയ മോഷ്ടാവിനെ കീഴ്പ്പെടുത്തി. തമിഴ്‌നാട് സ്വദേശിയാണ് പിടിയിലായത്.ബത്തേരി മണിച്ചിറയിലെ രണ്ട് വീടുകളിലാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ മോഷണശ്രമം നടന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയപ്പോഴാണ് ഇയാൾ കത്തിയുമായി ആക്രമണം നടത്തിയത്.

Comments (0)
Add Comment