സ്വത്ത് തർക്കം; മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി

കാസർകോട് ∙ മഞ്ചേശ്വരം തുമിനാട്ടിൽ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ടാണ് മറിയം ജുമൈലയെ (18) പിതാവ് ഉമ്മർ ഫാറൂഖ് വെട്ടിക്കൊലപ്പെടുത്തിയത്. സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് ലഭിക്കുന്ന വിവരം.

വെട്ടേറ്റ മറിയം ജുമൈലയെ നാട്ടുകാരാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Comments (0)
Add Comment