കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കമ്പളക്കാട്: വയനാട്എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് അന്റീ നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ എം കെ യും പാർട്ടിയും കമ്പളക്കാട് ഭാഗത്തു നടത്തിയ പരിശോധനയിൽ വിവിധ ഭാഗങ്ങളിൽ നിന്നുമായി 325 ഗ്രാമോളം കഞ്ചാവുമായി ജാർഗണ്ട് സംസ്ഥാനത്തു പക്കൂർ ജില്ലയിൽ പക്കൂർ താലൂക്കിൽ സംഗ്രാംപൂർ വില്ലേജ് സ്വദേശികളായ മുബസാർ എസ് കെ (26), നുറാലം ഷെയ്ഖ് ( 27), വെസ്റ്റ് ബംഗാൾ സംസ്ഥാനത്തു നോർത്ത് നദിയ ജില്ലയിൽ കൃഷ്ണഗർ വില്ലേജിൽ റോണി ഷെയ്ഖ് (20/26) എന്നിവരെ അറസ്റ്റ് ചെയ്തു .

അന്യസംസ്ഥാന തൊഴിലാളികൾ കൂടുതൽ താമസിക്കുന്ന ഇടങ്ങളിൽ ചില്ലറവില്പനയ്ക്ക്‌ എത്തിച്ചതാണ് കഞ്ചാവ്. പരിശോധനയിൽ പ്രിവെന്റീവ് ഓഫീസർമാരായ സാബു സി ഡി, വിജിത്ത് കെ ജി, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് രഘു എം എ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സനൂപ് എം സി, മിഥുൻ കെ, ഷിനോജ് എം ജെ, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷാനിയ യു, അനിത എം, ഫസീല ടി എന്നിവരും വയനാട് എക്‌സൈസ് സൈബർ സെല്ലിലെ സിവിൽ എക്‌സൈസ് ഓഫീസർ അർജുൻ കെ എ യും പങ്കെടുത്തു.

Comments (0)
Add Comment