സ്വർണവിലയിൽ വീണ്ടും ‘തീ’ പിടിത്തം; പവന് 5000 രൂപയ്ക്കടുത്ത് വർധന, ട്രംപിന്റെ നോമിനിയുടെ ‘നിലപാട്’ തിരിച്ചടി

സ്വർണ വില വീണ്ടും വമ്പൻ മുന്നേറ്റത്തിലേക്ക് തിരിച്ചെത്തി. രാജ്യാന്തരവില ഇടിവിന്റെ ഷോക്കിൽ നിന്ന് ഉണർവിന്റെ ട്രാക്കിലേക്ക് കയറിയതോടെ കേരളത്തിലും വില കുതിച്ചുകയറുകയായിരുന്നു. ഇന്നു രാവിലെ പവൻവില 4840 രൂപ വർധിച്ച് 1,17,720 രൂപയിലെത്തി. 605 രൂപ ഉയർന്ന് 14,715 രൂപയാണ് ഗ്രാമിന്.കഴിഞ്ഞയാഴ്ച ഔൺസിന് 4400 ഡോളർ നിലവാരത്തിലേക്ക് നിലംപൊത്തിയ രാജ്യാന്തര സ്വർണവില, വീണ്ടും 5000 ഡോളർ എന്ന നാഴികക്കല്ല് വീണ്ടെടുത്തതാണ് കേരളത്തിലും വില കൂടാനുള്ള വഴിയൊരുക്കിയത്. ഔൺസിന് 5,073.44 ഡോളറിലേക്കാണ് വില ഉയർന്നത്.

Comments (0)
Add Comment