മാനന്തവാടി: മാനന്തവാടി താഴെയങ്ങാടി റോഡിലെ നിഹാല്‍ ഹോട്ടല്‍ ഉടമ മൊയ്തൂട്ടിയെ വാഹനം ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി 12.30 ന് മാനന്തവാടി കെ ടി ജംഗ്ഷനില്‍ വെച്ചാണ് സംഭവം. ഇത് സംബന്ധിച്ച് മൊയ്തൂട്ടി മാനന്തവാടി പോലീസില്‍ പരാതി നല്‍കി. പരിക്കേറ്റ മൊയ്തുട്ടി വയനാട് മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി.
സംഭവത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.പ്രസിഡന്റ് കെ. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു പി.വി മഹേഷ് എന്‍.പി ഷിബി, എം.വി സുരേന്ദ്രന്‍, എന്‍.വി അനില്‍കുമാര്‍, സി.കെ സുജിത്, കെഎക്‌സ് ജോര്‍ജ്, എം.കെ ശിഹാബുദ്ദീന്‍, ഇ.എ നാസിര്‍, ജോണ്‍സണ്‍ ജോണ്‍, കെ.ഷാനു എം ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു