സുൽത്താൻ ബത്തേരി :ബ്രഹ്മഗിരിയിൽ നിക്ഷേപകരുടെ പ്രതിഷേധം. നിക്ഷേപിച്ച തുക നൽകാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ രംഗത്തെത്തിയത്. സിപിഐഎം നിയന്ത്രണത്തിലുള്ള പാതിരിപ്പാലത്തെ ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റിയിലാണ് പ്രതിഷേധം നടക്കുന്നത്.ഉടൻ തീരുമാനമില്ലാതെ പിന്മാറില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.