സപ്ലൈകോയിൽ പ്രണയമഴ….! 14 രൂപയ്ക്ക് പഞ്ചസാര, ഫെബ്രുവരി 14 മുതൽ ഈ ആനുകൂല്യം സ്വന്തമാക്കാം

ഇത്തവണത്തെ വാലന്റൈൻസ് ഡേ സപ്ലൈകോ ആഘോഷിക്കുന്നത് ഒരു കിലോ പഞ്ചസാര വെറും 14 രൂപയ്ക്ക് നൽകിക്കൊണ്ടാണ്. പ്രണയദിനമായ ഫെബ്രുവരി 14-ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഭാഗ്യവാന്മാർക്ക് ഒരു കിലോ പഞ്ചസാര വെറും 14 രൂപയ്ക്ക് സ്വന്തമാക്കാം.നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. 500 രൂപയ്ക്ക് മുകളിലാണ് നിങ്ങള്‍ വാങ്ങിക്കുന്ന സബ്‌സിഡി ഇതര സാധനങ്ങളുടെ വിലയെങ്കില്‍ 14 രൂപയ്ക്ക് അരകിലോ പഞ്ചസാരയാണ് ലഭിക്കുക.എന്നാല്‍ ഈ ഓഫര്‍ ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ല, ഫെബ്രുവരി 28 വരെ വന്‍വിലക്കുറവില്‍ പഞ്ചസരാ വീട്ടിലേക്ക് കൊണ്ടുപോകാവുന്നതാണ്. അതേസമയം സപ്ലൈകോയുടെ ശബരി സബ്‌സിഡി വെളിച്ചെണ്ണ ലിറ്ററിന് 289 രൂപയാക്കി കുറച്ചു. ഇതിന് പുറമെ സപ്ലൈകോ വഴി വില്‍പന നടക്കുന്ന ശബരി നോണ്‍ സബ്‌സിഡി വെളിച്ചെണ്ണയുടെ വില 329ല്‍ നിന്ന് 309ലേക്കും കുറച്ചിട്ടുണ്ട്.

Comments (0)
Add Comment