പുൽപ്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തിലെ കബനിഗിരി തേവർക്കാട്ട്ജോയിയുടെ രണ്ടു വയസ്സ് പ്രായമുള്ള ആട്ടിൻ കുട്ടിയെയാണ് പുലി ആക്രമിച്ചു കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ദിവസങ്ങൾക്ക് മുൻപും ഈ മേഖലയിൽ പുലിയുടെ സാന്നിധ്യ മുണ്ടായിരുന്നു. ഇതിനകം നാലാമത്തെ ആടാണ് കൊല്ലപ്പെടുന്നത്. സ്ഥലത്ത് പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരെത്തി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും, പട്രോളിംങ് നടത്തുകയും ചെയ്തു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു.