പതിനാറുകാരിയെ പീഡിപ്പിച്ചു: മോട്ടിവേഷണല്‍ സ്പീക്കറായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് പോക്‌സോ കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ ഫിലിപ്പ് മമ്പാടാണ് നിലമ്പൂരില്‍ പിടിയിലായത്. 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. 2022 സെപ്റ്റംബറില്‍ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് പൊലീസ് നടപടി.

മാനസിക വെല്ലുവിളി നേരിടുന്ന 16 വയസ്സുള്ള പെണ്‍കുട്ടിയെ ഫിലിപ്പ് മമ്പാടിന്റെയടുത്ത് കൗണ്‍സിലിങ്ങിന് കൊണ്ടുവന്നപ്പോഴാണ് സംഭവം. കാഞ്ഞങ്ങാടുള്ള ഒരു ഹോട്ടലില്‍ വെച്ച് കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പൊലീസ് നടപടി ആരംഭിച്ചിരിക്കുന്നത്.

Comments (0)
Add Comment