കൗമാരക്കാരെ മര്‍ദിച്ച് പണം കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍

മാനന്തവാടി: കൗമാരപ്രായത്തിലുള്ള രണ്ടുപേരെ മര്‍ദിക്കുകയും നിര്‍ബന്ധിച്ച് ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിപ്പിക്കുകയും പണം കവരുകയും ചെയ്ത കേസില്‍ ഒരാള്‍കൂടി പിടിയില്‍. വിമല നഗര്‍ പാലാക്കുളി പോത്തനാട്ടില്‍ അജിത്തിനെയാണ്(22)ഇന്‍സ്‌പെക്ടര്‍ പി. റഫീഖ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. സിദ്ദിഖ്, കെ. പ്രജീഷ് എന്നിവര്‍ അറസ്റ്റുചെയ്തത്.

കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ബോയപാളയത്തുനിന്നാണ് അജിത്തിനെ കസ്റ്റഡിയിലെടുത്തത്. കേസില്‍ കൊണിയന്‍മുക്ക് ചിറക്കല്‍ അജിത്ത്കുമാര്‍(32), കണിയാരം ഇടവലത്ത് ശ്രീവിലാസം വിഷ്ണു(22)എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു.

Comments (0)
Add Comment