കമ്പളക്കാട് ടൗണിന് സമീപം വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. പാലു വാങ്ങാന്‍ ഇറങ്ങിയ കമ്പളക്കാട് പുത്തന്‍ തൊടുകവീട്ടില്‍ ദില്‍ഷാന(19) ആണ് മരിച്ചത്. ക്രൂയിസ് ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാവിലെ 7.30ഓടെയായിരുന്നു അപകടം.
ബത്തേരി സെന്റ് മേരീസ് കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ദില്‍ഷാന.മാനന്തവാടി ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം. എയര്‍പോര്‍ട്ടില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം.