വിവാഹമോചനം ആവശ്യപ്പെട്ട് തമിഴ് സൂപ്പർതാരവും ടിവികെ നേതാവുമായ വിജയ്‍യുടെ ഭാര്യ സംഗീത കോടതിയെ സമീപിച്ചെന്ന വാർത്തയുടെ ഞെട്ടലിലാണ് ആരാധകർ. വിജയ്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനം തേടിയിരിക്കുന്നത്. 2021 മുതൽ ഒരു നടിയുമായി വിജയിക്കു വിവാഹേതര ബന്ധമുണ്ടെന്നും വിലക്കിയിട്ടും അതു തുടർന്നെന്നുമാണു വിവാഹ മോചന ഹർജിയിൽ പറയുന്നത്. വിജയ്‍യുടെ കടുത്ത ആരാധികയായിരുന്ന സംഗീത 1999ലാണു വിജയ്‍യെ വിവാഹം കഴിക്കുന്നത്.
2021 മുതൽ ഒരു നടിയുമായി വിജയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്നും വിലക്കിയിട്ടും തുടർന്നെന്നുമാണ് ഹർജിയിലെ ആരോപണം. നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്നു വിജയ് വാഗ്ദാനം ചെയ്തെങ്കിലും പാലിച്ചില്ല. ഇതോടെ താൻ മാനസികമായി തകർന്നെന്ന് 48 വയസ്സുകാരിയായ സംഗീത പറയുന്നു. 5 വർഷത്തിലേറെയായി വേർപിരിഞ്ഞാണു ജീവിക്കുന്നത്. വിജയ് നടിക്കൊപ്പം വിദേശത്തു പോകാറുണ്ടെന്നും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നതു തനിക്കും മക്കൾക്കും അപമാനകരമാണെന്നും പരാതിയിലുണ്ട്. ഒത്തുതീർപ്പു ശ്രമം പരാജയപ്പെട്ടതിൽ വിവാഹമോചനം വേണമെന്നാണ് ആവശ്യം.