ദാതാവിനും രോഗിക്കും റോബോട്ടിക് ശസ്ത്രക്രിയ; വൃക്ക മാറ്റിവെക്കലില്‍ പുതുചരിത്രവുമായി കിംസ് ശ്രീചന്ദ്, രാജ്യത്ത് ആദ്യം

കണ്ണൂര്‍: ഇന്ത്യയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയാ രംഗത്ത് പുതുചരിത്രം കുറിച്ച് കിംസ് ശ്രീചന്ദ് ആശുപത്രി. ദാതാവിനും രോഗിക്കും റോബോട്ട് ഉപയോഗിച്ച് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഒരേ സമയം വിജയകരമായി പൂര്‍ത്തിയാക്കി. രാജ്യത്ത് ആദ്യമായാണ് ഇരുവര്‍ക്കും റോബോട്ട് ഉപയോഗിച്ചുള്ള ഹൈബ്രിഡ് ടോട്ടല്‍ റോബോട്ടിക് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുന്നത്.റോബോട്ട് ഉപയോഗിച്ചുള്ള ശസ്ത്രക്രിയായതിനാല്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇരുവരും ആരോഗ്യത്തിലേക്ക് എത്തി എന്നത് പ്രത്യേകതയാണ്.ലാപ്രോസ്‌കോപിക് സര്‍ജറിയുടെ ചിലവില്‍ ഇനി കിംസ് ശ്രീചന്ദില്‍ റോബോട്ടിക് ശസ്ത്രക്രിയ ചെയ്യാനാകും. രോഗിയെ പോലെ വൃക്ക ദാതാവിനും സുരക്ഷിതത്വം ഉറപ്പാക്കുന്നുവെന്നതാണ് ഈ നൂതന ശസ്ത്രക്രിയയുടെ പ്രത്യേകത. ദക്ഷിണേന്ത്യയില്‍ തന്നെ റോബോട്ടിക് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ അഗ്രഗണ്യരായ ഡോ. മോഹന്‍ കേശവമൂര്‍ത്തി, ഡോ. കാര്‍ത്തിക് റാവു, ഡോ. അമല്‍ ജോര്‍ജ്ജ്, ഡോ. സൂരജ് ജയദേവ റഡ്ഡി, നെഫ്രോളജിസ്റ്റ് ഡൊ. ടോം ജോസ് കാക്കനാട്ട്, ഡോ. പ്രിയ എന്നിവരുടെ നേതൃത്വത്തിലുള്ള വലിയ മെഡിക്കല്‍ ടീമിന്റെ സഹായത്തോടെയാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. അതിനൂതനമായ മെഡ്‌ബോട്ട് റോബോട്ടിക് സിസ്റ്റവും, ഡാവിഞ്ചി റോബോട്ടിക് സിസ്റ്റവുമാണ് ശസ്ത്രക്രിയക്കായി ഉപയോഗിച്ചത്.ചെറിയ മുറിവിലൂടെ വൃക്ക മാറ്റിവെക്കല്‍ നടത്തുവാന്‍ കഴിയുന്നുവെന്നതാണ് റോബോട്ട് ഉപയോഗിച്ചുള്ള ശസ്ത്രക്രിയയുടെ പ്രത്യേകത. കൂടാതെ രക്തസ്രാവം വളരെ കുറവായിരിക്കും. രോഗിക്ക് വേദനയും അണുബാധയും ആശുപത്രിവാസവും കുറയ്ക്കാനും സാധിക്കും. ആധുനിക ചികിത്സ സാധാരണ ജനങ്ങള്‍ക്കും ലഭ്യമാക്കുകയെന്നതാമ് ലക്ഷ്യമെന്ന് കിംസ് ക്ലസ്റ്റര്‍ സിഇഒ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

Comments (0)
Add Comment