നാവിക ഉദ്യോഗസ്ഥനെ കൊച്ചി കായലിൽ കാണാതായി; ഒഴുക്കിൽപെട്ടത് പരിശീലനത്തിനിടെ

കൊച്ചി കായലിൽ ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപെട്ട് കാണാതായി. കൊച്ചിയിലെ നേവി ആസ്ഥാനത്ത് പരിശീലനത്തിനു എത്തിയ ഉദ്യോഗസ്ഥനെയാണ് കാണാതായത്. ഏഴിമല നാവിക അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി കൊച്ചിയിൽ എത്തിയതായിരുന്നു.

തേവര പാലത്തിൽ നിന്ന് പരിശീലനത്തിന്റെ ഭാഗമായി ചാടിയപ്പോഴാണ്‌ ഒഴുക്കിൽപ്പെട്ടത്. നാവികസേനയും അഗ്നിരക്ഷസേനയും നടത്തുന്ന തിരച്ചിൽ പുരോഗമിക്കുകയാണ്. നാവിക ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങളും മറ്റ് വിശദാംശങ്ങളും നാവികസേന പുറത്തുവിട്ടിട്ടില്ല.

Comments (0)
Add Comment