കാറിന്റെ വാതിൽ തുറക്കാൻ ശ്രമം, ഭീഷണി; പിന്തുടർന്ന് ആക്രമണം: ദുരനുഭവം പങ്കുവച്ച് മലയാളി നടി

മുംബൈ ∙ നഗരത്തിൽ സഞ്ചരിക്കുന്നതിനിടെയുണ്ടായ ദുരനുഭവം പങ്കുവച്ച് നടി നിമിഷ നായർ. ചൊവ്വാഴ്ച പുലർച്ചെ നടി യാത്ര ചെയ്തിരുന്ന ഉൗബർ ടാക്സി കാറിനെ പിന്തുടർന്ന ഇരുചക്രവാഹന യാത്രക്കാർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.‘ബാന്ദ്രയിൽ വച്ചാണു 2 പേർ ബൈക്കിൽ പിന്തുടർന്നത്. കാർ സ്കൂട്ടറിനെ ഓവർടേക്ക് ചെയ്തതായിരിക്കാം പ്രകോപനം. ബലമായി കാറിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച അവർ സ്കൂട്ടർ കാറിനു മുന്നിൽ കുറുകെ നിർത്തി വെല്ലുവിളിച്ചു. ഡ്രൈവറെ ഭീഷണിപ്പെടുത്തി. വിൻഡോ താഴ്ത്താൻ ആക്രോശിച്ചു. വിഡിയോ പകർത്തുന്നതു വരെ ഭീഷണി തുടർന്നു’– നടി വ്യക്തമാക്കി.

നഗരത്തിലെ സ്ത്രീസുരക്ഷയിൽ ആശങ്കുണ്ടെന്നും നടി പറഞ്ഞു. ഡൽഹിയിൽ ജനിച്ചുവളർന്ന നിമിഷ നായർ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിനു ശേഷമാണു മുംബൈയിലേക്കു താമസം മാറിയത്.

Comments (0)
Add Comment