സിനിമാ നടിയെ ‌കടന്നുപിടിച്ചു; ഐടി മാനേജരായ യുവാവ് അറസ്റ്റിൽ

കൊച്ചി ∙ സിനിമാ നടിയെ പിന്തുടർന്നു ശല്യം ചെയ്യുകയും കടന്നുപിടിച്ച് അപമാനിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ് (39) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് നടി കലൂർ സ്റ്റേഡിയത്തിനു സമീപം നടക്കാനെത്തിയപ്പോഴാണു തടഞ്ഞുനിർത്തിയ ശേഷം കടന്നുപിടിച്ചത്.

സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയോട് അതിക്രമം നടത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസ്. പ്രതിയെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എംബിഎ ബിരുദധാരിയായ പ്രതി കാക്കനാട്ടെ ഐടി സ്ഥാപനത്തിന്റെ മാനേജരാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Comments (0)
Add Comment