മാനന്തവാടി : മാനന്തവാടി നഗരമധ്യേ അപകടകരമാകുന്ന തെരുവുനായ ശല്യം കൂടി വരുന്ന സാഹചര്യത്തിൽ മുൻസിപ്പാലിറ്റി വേണ്ടമുൻകരുതലുകൾ സ്വീകരിക്കണം.
സ്കൂൾ കുട്ടികളടക്കം നിരവധി പേർ സഞ്ചരിക്കുന്ന എൽ എഫ് ജംഗ്ഷനിലടക്കം തെരുവുനായ ശല്യം കൂടി വരുന്നു. ജനങ്ങളുടെ ജീവന് അധികാരികൾ സുരക്ഷ ഉറപ്പാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡൻ്റ് സുമ രാമൻ അധ്യക്ഷത വഹിച്ചു. ജയേന്ദ്രൻ ,നിധീഷ് ലോകനാഥ്, പുനത്തിൽ രാജൻ , രജീഷ് താഴെയങ്ങാടി , ശ്രീജിത്ത് കണിയാരം എന്നിവർ സംസാരിച്ചു.