രഹസ്യവിവരത്തെ തുടർന്ന് പരിശോധന; ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി 6 പേർ പിടിയിൽ

വളപട്ടണം ∙ ലോഡ്ജിൽ നിന്നു 6 പേരെ എംഡിഎംഎയുമായി പിടികൂടി. വളപട്ടണം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 6 പേർ പിടിയിലായത്.കണ്ണാടി പറമ്പ് സ്വദേശികളായ കെ.മുബഷിർ (20), കെ.എം.ഷനദ്(19), കൊളച്ചേരി സ്വദേശിയായ എം.കെ.മുഹമ്മദ് (40), ചേലേരി സ്വദേശിയായ സി.പി.മുഹമ്മദ് (45), കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ കെ.അബ്ദുൾ നാസർ (33), കാസർകോട് മൂളിയാർ സ്വദേശിയായ ബി.മുഹമ്മദ് ഷമീർ (28) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 29.66 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

Comments (0)
Add Comment