ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വിൽപന: യുവതി അറസ്റ്റിൽ

തൃപ്രയാർ ( തൃശൂർ) ∙ ജിംനേഷ്യം, ബ്യൂട്ടി സലൂൺ എന്നിവയുടെ മറവിൽ ലഹരിമരുന്നു വിറ്റ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാറിൽ ജിംനേഷ്യത്തിൽ ജോലി ചെയ്യുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മി (30) ആണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 2.270 കിലോഗ്രാം ഹഷീഷ് ഓയിലും ലഹരി മരുന്ന് വിറ്റ് ലഭിച്ച 90,500 രൂപയും കണ്ടെടുത്തു.

ഹഷീഷ് ഓയിൽ ചില്ലറ വിൽപന നടത്താൻ ഉപയോഗിക്കുന്ന 50 പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു. കരയാമുട്ടം സൊസൈറ്റിക്ക് സമീപം വാടകവീട്ടിൽ നിന്നാണ് റൂറൽ ഡാൻസാഫ് സംഘവും വലപ്പാട് പൊലീസും ചേർന്ന് പിടികൂടിയത്.

Comments (0)
Add Comment