മീൻ പാകം ചെയ്യുമ്പോൾ രൂക്ഷഗന്ധം, കഴിച്ചവർക്ക് ഛർദിയും അതിസാരവും; നടപടിയെടുക്കണമെന്ന് ആവശ്യം

അച്ചൻകോവിൽ∙ അച്ചൻകോവിൽ ഗ്രാമത്തിൽ വിൽപനയ്ക്കെത്തിക്കുന്ന മീൻ പഴകിയതെന്നു പരാതി. മീൻ പാചകം ചെയ്തു കഴിക്കുന്നവരിൽ ആരോഗ്യ പ്രശ്നങ്ങൾ വ്യാപകം. ഒട്ടേറെപ്പേർക്കു ഛർദിയും അതിസാരവും വന്നതായി പറയുന്നു. പാകം ചെയ്യുമ്പോൾ മീനിന് രൂക്ഷഗന്ധമാണ് ഉണ്ടാകുന്നതെന്നും ഇത് ഉപയോഗിക്കാതെ ഉപേക്ഷിക്കുകയാണെന്നും നാട്ടുകാർ പറ‍ഞ്ഞു. ആരോഗ്യ വകുപ്പിനു പരാതി നൽകിയിട്ടും നടപടി ഇല്ലെന്നാണു ആക്ഷേപം. മീൻ വിൽപനക്കാരോട് വിഷയം പറഞ്ഞപ്പോൾ നിഷേധാത്മക സമീപനമാണ് ഉണ്ടായതെന്ന് നാട്ടുകാർ പരാതിപ്പെട്ടു. വിഷയത്തിൽ ആരോഗ്യ വകുപ്പ് കർശന നടപടി എടുക്കണമെന്നും ഭക്ഷ്യയോഗ്യമല്ലാത്ത മീൻ വിൽപനയ്ക്കെത്തിച്ചാൽ പിടിച്ചെടുത്തു നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.

Comments (0)
Add Comment