ബാബ വാന്‍ഗ പ്രവചനം 2026; ലക്ഷപ്രഭുക്കളാകുന്ന 4 രാശിക്കാർ, വരും നാളുകൾ നിർണായകം

നോസ്ട്രഡാമസിനു ശേഷം ലോകം ഉറ്റുനോക്കുന്ന പ്രവാചകയാണ് ബാബ വാന്‍ഗ. ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാതിരുന്ന ഇവരുടെ വരും വർഷങ്ങളിലെ പ്രവചനങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

2026 ഓരോ രാശിക്കാരിലും വലിയ മാറ്റങ്ങൾ വരുത്തുമെന്ന് വാന്‍ഗ സൂചിപ്പിക്കുന്നു. പൊതുവെ 4 രാശിക്കാർക്ക് തൊഴിൽ, ധനം, ബന്ധങ്ങൾ, വ്യക്തിഗത വളർച്ച എന്നിവയിൽ വൻ മാറ്റങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): ഇടവം രാശിക്കാർക്ക് സാമ്പത്തിക സുരക്ഷിതത്വത്തോടൊപ്പം ധനപരമായ മുന്നേറ്റവും പ്രതീക്ഷിക്കാം. ഭൂമി സംബന്ധമായ കാര്യങ്ങളിലും ദീർഘകാല നിക്ഷേപങ്ങളിലും ലാഭങ്ങൾ ഉണ്ടാകും. പുതിയ വരുമാനമാർഗങ്ങൾ ലഭിക്കും. ചിലർക്ക് പുതിയ വാഹനം അല്ലെങ്കിൽ വീട് നവീകരണം തുടങ്ങാനുള്ള യോഗം. ജീവിതത്തിൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ അനുയോജ്യമായ കാലമാണ്. തൊഴിൽ മേഖലയിൽ വൻ മാറ്റങ്ങൾ പ്രതീക്ഷിക്കാം.കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): കന്നി രാശിക്ക് 2026 ഭാഗ്യവർഷമായതിനാൽ, സ്ഥാനക്കയറ്റത്തിലൂടെയും സാമ്പത്തിക നേട്ടങ്ങളിലൂടെയും തൊഴിൽ മേഖലയിൽ മുന്നേറ്റം അനുഭവപ്പെടും. സാമ്പത്തിക നില ഭദ്രമാണ്. ചിലർക്ക് പൂർവിക സ്വത്ത് ലഭിക്കും. ക്രിയാത്മകമായ ജോലികളിലൂടെയും പൊതു അംഗീകാരത്തിലൂടെയും അപ്രതീക്ഷിത നേട്ടങ്ങൾ കൈവരിക്കും. കുടുംബ ബന്ധങ്ങൾ ഊഷ്മളമാവും.

വൃശ്‌ചികം രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): വൃശ്ചികം രാശിക്കാർക്ക് അനുകൂല അനുഭവങ്ങൾ ഉണ്ടാവാം. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും കരിയർ മുന്നേറ്റങ്ങളും ഉണ്ടാവാം. പുതിയ രീതികൾ അവലംബിക്കുന്നതിലൂടെ അംഗീകാരം ലഭിക്കാം. പങ്കാളിത്ത സംരംഭത്തിലൂടെ പുതിയ അവസരങ്ങൾ വന്നു ചേരും.നേതൃസ്ഥാനങ്ങൾ ലഭിക്കും. വിദേശയാത്രയ്ക്കും അനുകൂലമായ വർഷം ആണത്.കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): നൂതന മേഖലകളിലെ ജോലികളിലൂടെയും സാങ്കേതിക പ്രവർത്തനങ്ങളിലൂടെയും കുംഭം രാശിക്കാർ വിജയം കൈവരിക്കും. സ്ഥാനക്കയറ്റം ലഭിക്കാനും സാമ്പത്തിക പുരോഗതി നേടാനും യോഗമുണ്ട്. തൊഴിൽരംഗത്ത് വലിയ ഉയർച്ചകൾ, പ്രമോഷൻ, ശമ്പള വർധന, പുതിയ ജോലി എന്നിവ ലഭിക്കും. പുതിയ വീടോ ഭൂമിയോ സ്വന്തമാക്കാൻ ഏറ്റവും മികച്ച വർഷങ്ങളിൽ ഒന്ന്.

Comments (0)
Add Comment