ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് താഴ്‌ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തെക്കുംതറ കാരാറ്റപ്പടി മരമൂല ഉന്നതി യിലെ അശോകന്റെ മകൻ അപ്പു (32) ആണ് മരിച്ചത്. ഏച്ചോം കനാൽ പരിസരത്ത് വെച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 3.30-ഓടെയായിരുന്നു അപകടം. അപ്പുവിനൊപ്പമുണ്ടായിരുന്ന സഹോദരപുത്രൻ ഹരീഷിന് ഗുരുതരമായി പരിക്കേറ്റു.

Comments (0)
Add Comment