സുൽത്താൻ ബത്തേരി ബീനാച്ചിയിൽ വാഹനാപകടം. രണ്ട് കാറും ബൈക്കും ആണ് അപകടത്തിൽ പെട്ടത്. മീനങ്ങാടി തണ്ടേക്കാട് ജോഷ്വാ (20) കാക്കവയല്‍ വാലുപൊയില്‍ സിനാന്‍(19), മണിച്ചിറ കാലാച്ചിറ ഷൈജിന്‍ (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബീനാച്ചിക്കും എക്‌സ് സര്‍വീസ്‌മെന്‍ കോളനിക്കും ഇടയിലാണ് അപകടം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.