വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പട്രോളിങ് വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം

തരിയോട്: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പട്രോളിങ് വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. കല്‍പ്പറ്റ സുഗന്ധഗിരി സെക്ഷനില്‍ തരിയോട് പത്താം മൈലില്‍ ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടുകൂടി ചെകുത്താന്‍ പാലത്ത് വെച്ചായിരുന്നു സംഭവം. സംഭവത്തില്‍ ഫോറസ്റ്റ് വാച്ചറായ പുത്തന്‍പുര ഉന്നതിയിലെ രാമന് പരിക്കേറ്റു. ഇദ്ദേഹത്തെ കല്‍പ്പറ്റ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഗവ.ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്രോളിങ് നടത്തിയ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Comments (0)
Add Comment