ബത്തേരി: കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍. കോഴിക്കോട്, നരിപ്പറ്റ, പനയുള്ളതില്‍ വീട്ടില്‍, പി. മുഹമ്മദ് (25)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. മുത്തങ്ങ തകരപ്പാടി വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. പാന്റിന്റെ പോക്കറ്റില്‍ നിന്ന് 0.99 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തു. സബ് ഇന്‍സ്‌പെക്ടര്‍ പി.പി വിജയന്‍ ,സീനിയര്‍ സിപിഒ പി.എച്ച് മുസ്തഫ, സിപിഒ ഡോണിത്ത് സജി എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നവര്‍.