മാനന്തവാടി: കൊല്ലം കരീക്കോട് വെച്ച് വയനാട് സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു. മാനന്തവാടി കമ്മന ആര്യാട്ട് വീട് ഗോപകുമാറിന്റേ്റേയും, ജയശ്രീയുടേയും മകനായ ശ്രീഗേഷ് (36) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കൊല്ലത്ത് സ്വകാര്യ കമ്പനിയുടെ പാർട്ണറായിരുന്നു. ഭാര്യ: വിദ്യ. മകൻ ആദി ദേവ്.സംസ്കാരം പിന്നീട്.