അതിഥി തൊഴിലാളികള്‍ക്കായി ‘ചോട്ടു’; അഞ്ച് കിലോഗ്രാം എല്‍പിജി ക്വാട്ട ഇരട്ടിയാക്കി കേന്ദ്ര സര്‍ക്കാര്‍

അതിഥി തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് അഞ്ച് കിലോഗ്രാം എല്‍പിജി ക്വാട്ട ഇരട്ടിയാക്കി കേന്ദ്ര സര്‍ക്കാര്‍. അതിഥിതൊഴിലാളികള്‍ക്ക് പാചകവാതകം ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള വിഹിതമാണ് വര്‍ധിപ്പിച്ചത്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.’ചോട്ടു’ എന്ന പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ നഗരങ്ങളിലും അര്‍ധ നഗരങ്ങളിലും താമസിക്കുന്ന അതിഥിതൊഴിലാളികൾക്ക് അഞ്ച് കിലോയുടെ ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറുകളാണ് കേന്ദ്രം അവതരിപ്പിച്ചത്.സാധാരണ ഗാര്‍ഹിക കണക്ഷനുകള്‍ക്ക് മേല്‍വിലാസ രേഖ നിര്‍ബന്ധമാണ്. എന്നാല്‍ അതിഥിതൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖ മാത്രം കാണിച്ച് ഈ സിലിണ്ടര്‍ വാങ്ങാം. വിലാസ രേഖകളില്ലാത്ത സാഹചര്യത്തിൽ കരിഞ്ചന്തയില്‍ നിന്ന് അമിതവില കൊടുത്ത് ഗ്യാസ് വാങ്ങേണ്ടി വരുന്ന സാഹചര്യമായിരുന്നു അതിഥി തൊഴിലാളികൾക്ക്. ‘ചോട്ടു’ പദ്ധതി വരുന്നതോടെ ഈ പ്രതിസന്ധി ഒഴിവാകും. ഉപയോഗം കഴിഞ്ഞാല്‍ സിലിണ്ടറുകള്‍ തിരികെ നല്‍കാനുള്ള സൗകര്യവും ലഭ്യമാണ്.

Comments (0)
Add Comment