താമരശ്ശേരി പൂനൂരിൽ വിഷക്കൂൺ പാചകം ചെയ്തു കഴിച്ചതിനേ തുടർന്ന് കുട്ടികൾ അടക്കം ആറ് പേർ ആശുപത്രിയിൽ. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്.
പൂനൂർ സ്വദേശി അബൂബക്കർ, ഷബ്ന, സൈ ദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ് റസൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പറമ്പിൽ നിന്നും കിട്ടിയ കൂൺ അയൽവാസികളായ രണ്ടു കുടുംബങ്ങൾ ചേർന്ന് പാകം ചെയ്‌തു കഴിക്കുകയായിരുന്നു. പിന്നീട് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടുകയായിരുന്നു.