ഗുണ്ടൽ പേട്ടയിൽ ലോറിയും കാറും കൂട്ടി ഇടിച്ച് അപകടം രണ്ട് പേർ മരണപ്പെട്ടു ഒരു കുട്ടിയുടെ നില ഗുരുതരം

ഗുണ്ടൽപേട്ട ബത്തേരി റൂട്ടിൽ ലോറിയും കാറും കൂട്ടി ഇടിച്ച് അപകടം രണ്ട് പേർ മരണപ്പെട്ടു ഒരു കുട്ടിയുടെ നില ഗുരുതരം. കർണാടക സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും കേരള രെജിസ്ട്രേഷൻ ഭാരത് ബെൻസ് ലോറിയും ആണ് അപകടത്തിൽ പെട്ടത്. കാർ യാത്രക്കാരായ രണ്ട് സ്ത്രീയും ഒരു പുരുഷനും ഒരു കുട്ടിയും ആണ് അപകടത്തിൽ പെട്ടത്. രണ്ട് സ്ത്രീകൾ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു…

Comments (0)
Add Comment