‘രാത്രിയില്‍ ചൂട് സഹിക്കാനാവാതെ മുറ്റത്ത് കിടന്നു’; ഭാര്യയെയും മകളെയും മര്‍ദിച്ചു

അമ്പലപ്പുഴ: ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അമ്പലപ്പുഴ പുതുവല്‍ സ്വദേശി സിബിമോനെതിരെ പൊലീസ് കേസെടുത്തു. ഭാര്യ നിഷാമോള്‍ (39), 16 വയസ്സുകാരിയായ മകള്‍ നന്ദ എന്നിവരെ മര്‍ദിച്ചതിനാണ് കേസ്. ഏപ്രില്‍ 15-ന് രാത്രി 10:30-നും 11-നും ഇടയിലാണ് സംഭവം നടന്നത്.കഠിനമായ ചൂട് സഹിക്കാനാവാതെ രാത്രിയില്‍ മുറിയില്‍ നിന്നും ഇറങ്ങി, വീടിന്റെ മുറ്റത്ത് തുണി വിരിച്ച് കിടന്നതിനായിരുന്നു മര്‍ദനമെന്ന് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. പ്രതി അസഭ്യവാക്കുകള്‍ പറഞ്ഞ് അധിക്ഷേപിച്ചെന്നും എഫ്‌ഐആറിലുണ്ട്.’ആരെ കാണിക്കാനാണ് ഇവിടെ തുണി വിരിക്കുന്നത്’ എന്ന് ചോദിച്ചുകൊണ്ടാണ് സിബിമോന്‍ മര്‍ദിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഭാര്യ നിഷാമോളുടെ നടുവിന് ചവിട്ടുകയും മുടിയില്‍ പിടിച്ചു വലിച്ച് മുഖത്ത് ക്രൂരമായി കൈവീശി അടിക്കുകയും ചെയ്തതായി എഫ്‌ഐആറിലുണ്ട്. മര്‍ദനം തടയാന്‍ എത്തിയ 16 വയസ്സുകാരിയായ മകള്‍ നന്ദയെ പ്രതി അസഭ്യം പറയുകയും കൈകൊണ്ട് പലതവണ അടിക്കുകയും ചെയ്തു.നിഷാമോള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 296(യ), 115(2) എന്നിവ പ്രകാരവും, മകളെ മര്‍ദിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് (ഖഖ) ആക്റ്റിലെ സെക്ഷന്‍ 75 പ്രകാരവുമാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തിരിക്കുന്നത്. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നവാസ് എച്ചിനാണ് അന്വേഷണ ചുമതല.

Comments (0)
Add Comment