ഓട്ടത്തിനിടെ സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തർക്കം: ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും കാർ യാത്രക്കാരുടെ മർദനം

ഫറോക്ക്∙ ഓട്ടത്തിനിടെ സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും കാർ യാത്രക്കാരുടെ മർദനം. ഫറോക്ക് സ്റ്റാൻഡിൽ രാത്രി 8നാണ് അടിപിടിയുണ്ടായത്. മെഡിക്കൽ കോളജ്-ഫാറൂഖ് കോളജ് റൂട്ടിലോടുന്ന ന്യൂ സ്റ്റാർ ബസ് ജീവനക്കാർക്കാണ് മർദനമേറ്റത്. പരുക്കേറ്റ ഡ്രൈവർ അടിവാരം ഷാറുൽ അർഷദ്(22), കണ്ടക്ടർ കടലുണ്ടി ഷീസ്ബിൻ(20) എന്നിവരെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഫറോക്കിലേക്ക്‌ വരുന്നതിനിടെ മുൻപിലുണ്ടായ കാർ ബസിനു വശം കൊടുത്തിരുന്നില്ല. പുതിയപാലം കഴിഞ്ഞയുടനെ കാറിനെ മറികടന്ന ബസ് ഫറോക്ക് സ്റ്റാൻഡിൽ ആളെ ഇറക്കുന്നതിനിടെ പിന്നാലെ കാറിലെത്തിയവർ ബസിൽ കയറി ജീവനക്കാരെ മർദിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും സംഘം കാറുമായി കടന്നു. ബസ് ജീവനക്കാർ പൊലിസിൽ പരാതി നൽകി.

Comments (0)
Add Comment