ടിക്കറ്റില്ലാ യാത്ര ചോദ്യം ചെയ്തു; മദ്യ ലഹരിയിൽ വനിതാ ടിടിഇയെ മർദ്ദിച്ചു, അസഭ്യം വിളിച്ചു; യുവാവ് പിടിയിൽ

ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തതു ചോദ്യം ചെയ്ത വനിതാ ടിടിഇയെ അസഭ്യം പറയുകയും കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. ടിടിഇ നൽകിയ പരാതിയിൽ തിരുവല്ല കണ്ടുചിറയൽ വീട്ടിൽ മനീഷാണ് (27) അറസ്റ്റിലായത്. ഈ മാസം 19നു വൈകീട്ട് ഏറനാട് എക്സ്പ്രസ് ആലപ്പുഴ സ്റ്റേഷനിൽ നിന്നു പുറപ്പെട്ട് അൽപ്പ സമയത്തിനകമാണ് സംഭവം.വനിതാ ടിടിഇ മനീഷിനോടു ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ മദ്യ ലഹരിയിലായിരുന്ന ഇയാൾ അസഭ്യം പറഞ്ഞു. കൈയേറ്റത്തിനും ശ്രമിച്ചു.

റെയിൽവേ പൊലീസ് എത്തി ഇയാളെ പിടികൂടി കായംകുളം സ്റ്റേഷനിൽ ഇറക്കി ആലപ്പുഴയിലേക്ക് കൊണ്ടുപോയി. കൊല്ലത്തേക്ക് പോകുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്.

Comments (0)
Add Comment