വീടിന്റെ വാതിൽ തകർത്ത് വൻ കവർച്ച: 10 പവനും ഡയമണ്ട് കമ്മലുകളും പണവും മോഷ്ടിച്ചു

പന്തീരാങ്കാവ്∙ പെരുമണ്ണ പെരുമൺ പുറയിൽ വാടക വീടിന്റെ വാതിൽ തകർത്ത് വൻ കവർച്ച. കോട്ടായി താഴം പുവ്വാട്ടു പറമ്പ് റോഡിലെ ഇന്ദ്രപ്രസ്ഥം വീട്ടിലാണ് ദിവ്യയുടെ 10 പവൻ വരുന്ന ആഭരണങ്ങളും 2 ഡയമണ്ട് കമ്മലും മുപ്പതിനായിരത്തോളം രൂപയും മോഷണം പോയത്. മുകൾ നിലയിലെ വാതിൽ തകർത്ത നിലയിലാണ് . കോഴിക്കോട് ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറായ ദിവ്യയും കുടുംബവുമാണ് വീടിന്റെ മുകൾ നിലയിൽ വാടകക്ക് താമസിക്കുന്നത്. ഏപ്രിൽ 22 ന് വീട് പൂട്ടി സ്വദേശമായ തൃശൂരേക്ക് പോയി.ഇന്നലെ സന്ധ്യയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീട്ടിനുള്ളിലെ അലമാരയും മേശയും തകർത്ത നിലയിലായിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന 10 പവനോളം സ്വർണാഭരണങ്ങളും രണ്ട് ഡയമണ്ട് കമ്മലുകളും മുപ്പതിനായിരത്തോളം രൂപയും മോഷണം പോയതായി ദിവ്യ പറഞ്ഞു. പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments (0)
Add Comment