കൃഷിയിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍; സൂര്യാതപമെന്ന് സംശയം

കൊല്ലം: കുന്നിക്കോട് വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞാറാക്കാട് തെങ്ങിന്‍ തറയില്‍ ബേബി ഫിലിപ്പ് (85) ആണ് മരിച്ചത്.

സൂര്യാതപമാണ് വയോധികന്റെ മരണത്തിന് കാരണമെന്നാണ് സംശയം. ഇന്ന് രാവിലെ സ്വന്തം കൃഷിയിടത്തിലേക്ക് പോയതായിരുന്നു അദ്ദേഹം. പതിനൊന്ന് മണി ആയിട്ടും കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുഖത്ത് പൊള്ളലേറ്റതിന്റെ പാടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയൂ.

Comments (0)
Add Comment