ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വ്ലാത്താങ്കര സ്വദേശി അൽമ (33) ആണ് മരിച്ചത്. സംഭവത്തിൽ അൽമയുടെ ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അൽമയെ കൊലപ്പെടുത്തിയെന്ന് വിഷ്ണു സഹോദരന്റെ വീട്ടിൽച്ചെന്ന് അറിയിക്കുകയായിരുന്നു. രാവിലെ ആയിരുന്നു സംഭവം. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു.

പിഎസ്എസി പരിശീലന കേന്ദ്രങ്ങളിലെ അധ്യാപകനാണ് വിഷ്ണു. ഒൻപത് വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇരുവർക്കും മക്കളില്ല. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.

Comments (0)
Add Comment