കൊച്ചി∙ നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി. ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്നാണ് യുവതി പരാതി നൽകിയത്. ‘ഷിയാസ് കരീം 65 ലക്ഷം രൂപ തട്ടിയെടുത്തു. നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അശ്ലീല പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി’ – പാലാരിവട്ടം പൊലീസിൽ യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. മാനസികമായി തന്നെ പീഡിപ്പിച്ചതുകൊണ്ടാണ് ഇപ്പോള്‍ പരാതി നൽകുന്നതെന്നും യുവതി മൊഴി നൽകി. ഇതുസംബന്ധിച്ച തെളിവുകളും യുവതി പൊലീസിന് കൈമാറി.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ 3 വർഷം മുൻപ് ഷിയാസ് കരീം പിടിയിലായിരുന്നു. തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപയിലധികം തട്ടിയെടുത്തെന്നുമായിരുന്നു പരാതി. ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് അന്ന് ഷിയാസ് കരീമിനെ പിടികൂടിയത്.