ബൈക്ക് യാത്രികനുനേരെ കാട്ടാനയുടെ പരാക്രമം. വഴിക്കടവ് സ്വദേശി ഷറഫുദ്ദീൻ ആണ് ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.ഇന്ന് രാവിലെ 6.30 യോടെയാണ് സംഭവം. നാടുകാണിഭാഗത്തു നിന്ന് വഴിക്കടവിലേക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോൾ പാതയോരത്തു നിന്ന കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. വാഹനത്തിൽ നിന്ന് ചാടിയിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു ഷറഫുദ്ദീൻ.