കെഎസ്ആർടിസി: 20 രൂപ അധികമടച്ചാൽ ഇഷ്ടമുള്ള സ്റ്റോപ്പിൽനിന്നു കയറാം, ഇറങ്ങാം

കൊല്ലം ∙ കെഎസ്ആർടിസി സൂപ്പർക്ലാസ് ബസുകളിൽ ടിക്കറ്റ് ചാർജിനെക്കാൾ അധികം 20 രൂപ നൽകിയാൽ ഇഷ്ടമുള്ളിടത്തു നിന്ന് കയറാനും ഇറങ്ങാനും ബസ് നിർത്തുന്ന പദ്ധതിക്കു തുടക്കം. എസി പ്രീമിയം ബസുകളിൽ തുടക്കമിടുന്ന പദ്ധതി ടിക്കറ്റ് റിസർവേഷൻ സൗകര്യമുള്ള എല്ലാ ബസുകളിലും നടപ്പാക്കും. ഓൺലൈനായി ടിക്കറ്റ് ബുക്ക്് ചെയ്യുമ്പോൾ റിസർവേഷൻ സൗകര്യമുള്ള പ്രധാന സ്റ്റോപ്പിൽ നിന്നു മാത്രമേ യാത്രക്കാർക്ക് ഇപ്പോൾ കയറാൻ സാധിക്കൂ. അംഗീകൃത സ്റ്റോപ്പിൽ മാത്രമേ ഇറങ്ങാനും പറ്റു.20 രൂപയടച്ചാൽ ബസിന്റെ റൂട്ടിൽ ഏത് ചെറിയ സ്റ്റോപ്പിൽ നിന്നും കയറാനും ഇറങ്ങാനും സാധിക്കും. കയറാനും ഇറങ്ങാനും സൗകര്യമുള്ള സ്റ്റോപ്പുകൾ യാത്രക്കാരന് നിർദേശിക്കാം. 20 രൂപയും ഓൺലൈനായി അടയ്ക്കാം. കണ്ടക്ടർക്കുള്ള ചാർട്ടിൽ ഇത് ലഭിക്കും. കണ്ടക്ടർ യാത്രക്കാരെ വിളിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. അഞ്ച് എസി ലോ ഫ്ലോർ ബസുകളിൽ തുടങ്ങിയ പുതിയ രീതി യാത്രക്കാർ അറിഞ്ഞുവരുന്നതേയുള്ളൂ. പലരും ടിക്കറ്റ് ബുക്ക് ചെയ്ത പ്രധാന സ്റ്റോപ്പിലേക്ക് ഓട്ടോയിലും മറ്റുമാണ് ഓടിയെത്തുന്നത്.

Comments (0)
Add Comment