കാറിന് സൈഡ് നൽകിയില്ല, കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനം

സുല്‍ത്താൻബത്തേരി: കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച്‌ കെഎസ്‌ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചു. സുല്‍ത്താൻബത്തേരി ബീനാച്ചിയിലായിരുന്നു സംഭവം. ഇന്നലെ രാത്രിയില്‍ KL 65 1472 എന്ന നമ്പറിലുള്ള കാറിലെത്തിയ യാത്രക്കാരാണ് ബസ് ജീവനക്കാരെ മർദ്ദിച്ചത്. ആക്രമണത്തില്‍ ബസ് ഡ്രൈവർ മത്തായിക്കും, കണ്ടക്ടർ റിയാസിനും കുത്തേറ്റുവെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Comments (0)
Add Comment