റിസോർട്ട് ജീവനക്കാരനെ വനത്തിൽ കാണാതായി; വ്യാപക തിരച്ചിൽ‌

കോഴിക്കോട് ∙ ഊട്ടി കോത്തേരി സ്വദേശി സതീഷിനെ (33) വനത്തിൽ കാണാതായി. പൂവാറൻതോട് റിസോർട്ടിലെ ജോലിക്കാരനായ ഇയാൾ 17 ന് രാവിലെ തമ്പുരാൻ കൊല്ലിയിൽ നിന്ന് വനത്തിലേക്ക് കയറി പോയതായാണ് വിവരം. പിന്നെ തിരിച്ചു വന്നില്ല. ഇന്ന് രാവിലെ പൊലീസും വനപാലകരും വനത്തിൽ പരിശോധന ആരംഭിച്ചു. നാട്ടുകാരും തിരച്ചിൽ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

Comments (0)
Add Comment