മാഹി മദ്യവുമായി മധ്യവയസ്‌കൻ പിടിയിൽ

പുല്‍പ്പള്ളി: ചീയമ്പം 73 കവലയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍വില്‍പ്പനക്കായി കൊണ്ടുവന്ന 8 കുപ്പി (4 ലിറ്റര്‍) പുതുച്ചേരി ( മാഹി) നിര്‍മ്മിത മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി അമരക്കുനി നിരവത്ത് വീട്ടില്‍ സുരേഷ് എന്‍.പി (54) എന്നയാളാണ് പിടിയിലായത്. ഇയാള്‍ ചീയമ്പം 73 കവലയില്‍ പലചരക്ക് കട നടത്തി വരികയാണ്. മാഹിയില്‍ നിന്നും കുറഞ്ഞ വിലക്ക് മദ്യം കൊണ്ടുവന്ന് 73 കവലയിലും മറ്റും വില്‍പ്പന നടത്തുന്നതായി എക്‌സൈസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ സന്തോഷും പാര്‍ട്ടിയും, ഐ.ബി പാര്‍ട്ടിയും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതിക്ക് മെഡിക്കല്‍ പരിശോധനയില്‍ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും പിന്നീട് പ്രതിയെ മാനന്തവാടി സബ് ജയിലിലേക്ക് റിമാന്റ് ചെയ്യുകയും ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ പ്രകാശന്‍ കെ. വി, സിഇഒ മാരായ അമല്‍ തോമസ്, നിഷാദ് വി.ബി, ഡ്രൈവര്‍ വീരാന്‍ കോയ എന്നിവരാണ പരിശോധന സംഘത്തിലുണ്ടായിരുന്നത്.

Comments (0)
Add Comment