ഓടുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു; അത്ഭുത രക്ഷപ്പെടല്‍

തൊടുപുഴ: ഇടുക്കി പീരുമേട് പെരുവന്താനത്തിന് സമീപം നാല്‍പ്പതാം മൈലില്‍ കൂറ്റന്‍ പാറക്കല്ല് കെഎസ്ആര്‍ടിസി ബസിന്റെ മുകളിലേക്ക് വീണു. കൂറ്റന്‍ പാറ വീണതിനെത്തുടര്‍ന്ന് പിന്‍സീറ്റില്‍ ഇരുന്ന യാത്രക്കാരന് നിസ്സാര പരിക്കേറ്റു.വെളുപ്പിന് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. വാഹനത്തില്‍ അമ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു. കുമളിയില്‍ നിന്നും കോട്ടയത്തേയ്ക്ക് പോകുകയായിരുന്ന ബസിന്റെ വശത്താണ് പാറ വീണത്.അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഭാഗികമായി ഗതാഗത തടസ്സപ്പെട്ടു. പള്ളിക്കത്തോട് സ്വദേശി രാജുവിനാണ് പരിക്കേറ്റത്. പെരുവന്താനം പൊലീസ് സ്ഥലത്തെത്തി.

Comments (0)
Add Comment