ബക്രീദിന് രണ്ടു ദിവസം അവധി

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടു ദിവസം അവധി. 27ന് പുറമെ 28 കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.

ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് അവധി. കലണ്ടറിലെ അവധി 27നാണ്. എന്നാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ മെയ് 19 ചൊവ്വാഴ്ച ദുല്‍ഹിജ്ജ ഒന്നും അതനുസരിച്ച് ബലിപെരുന്നാള്‍ (ദുല്‍ഹിജ്ജ 10) മെയ് 28 വ്യാഴാഴ്ചയുമാണെന്നാണ്് ഖാസിമാര്‍ പ്രഖ്യാപിച്ചത്.

സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ പ്രതിനിധി സയ്യിദ് അബ്ദുല്ല ഹബീബ് അല്‍ ബുഖാരി എന്നിവരും പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയുമാണ് ബലിപെരുന്നാള്‍ വ്യാഴാഴ്ചയാണെന്ന് അറിയിച്ചത്.

Comments (0)
Add Comment