കാട്ടിക്കുളം: കാട്ടിക്കുളം തിരുനെല്ലി റോഡിൽ ഒന്നാം മൈലിന് സമീപം സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. മുപ്പതോളം പേരെ ഇതുവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചിട്ടുണ്ട്. ഇവരുടെ ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
നിസാര പരിക്കേറ്റ ചിലർ കാട്ടിക്കുളത്തെ ബേഗൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടിയതായി റിപ്പോർട്ടുകളുണ്ട്. തിരുനെല്ലി ക്ഷേത്ര സന്ദർശനം നടത്തി മടങ്ങിയ രാമനാട്ടുകര സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും, തിരു നെല്ലിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ച ത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.