വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും ഡോക്ടർ ചമഞ്ഞ് ജോലി ചെയ്തയാൾ പിടിയിൽ.പേരാമ്പ്ര മുതുകാട് സ്വദേശി മൂലയിൽ ജോബിൻ ആണ് പിടിയിലായത്. അമ്പലവയൽ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പേരാമ്പ്രയിലെ വാടക വീട്ടിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ജോബിൻ അമ്പലവയലിലെ ആശുപത്രിയിലും ചില സർക്കാർ ആശുപത്രികളിലും ഡോക്ടർ എന്ന വ്യാജേന രോഗികളെ ചികിത്സിച്ചിരുന്നതായാണ് വിവരം. പേരാമ്പ്രയിലെയും പരിസര പ്രദേശങ്ങളിലും നിരവധി സ്വകാര്യ ആശുപത്രികളിൽ ഇയാൾ ജോലി ചെയ്തിട്ടുണ്ട്.