ബീയുമ്മയുടെ മരണം,പ്രതിക്കെതിരെ മനപൂർവ്വമായ നരഹത്യക്ക് കേസ്

മേപ്പാടി ഒന്നാം വയലിൽ ജൂൺ എട്ടിന് നടന്ന അപകടത്തിൽ നെല്ലിമുണ്ട സ്വദേശി ബീയുമ്മ മരണപ്പെടുകയും കൊച്ചുമകൻ അഫ്‌ലഹിന് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ പ്രതിക്കെതിരെ മനപൂർവ്വമായ നരഹത്യക്ക് കേസ്.മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് ആദ്യം കേസെടുത്തിരുന്നത്. കാസർഗോഡ് സ്വദേശി അഖിൽ മനപൂർവ്വം ബൊലേറോ ജീപ്പ് ഇടിപ്പിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയതോടെയാണ് പോലീസ് കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുത്തത്.

Comments (0)
Add Comment