വയര്‍ കുറയ്ക്കാന്‍ സ്വയം ടോര്‍ച്ചര്‍ ചെയ്തു, ഒരു പെണ്‍കുട്ടിയും അങ്ങനെ ചെയ്യരുത്: താപ്‌സി പന്നു

നായിക ശരീരത്തെക്കുറിച്ചുള്ള ബോളിവുഡിന്റെ സങ്കല്‍പ്പങ്ങള്‍ പിന്തുടരാന്‍ ശ്രമിച്ചതിനെക്കുറിച്ച് താപ്‌സി പന്നു. കരിയറിന്റെ തുടക്കകാലത്ത് വളര്‍ ഫ്‌ളാറ്റാക്കാന്‍ വേണ്ടി സ്വയം ഉപദ്രവിച്ചുവെന്നാണ് താപ്‌സി പന്നു തുറന്നു പറയുന്നത്. ഒരുകാലത്ത് ഐഡിയല്‍ ശരീരത്തെക്കുറിച്ച് അമിതമായി ചിന്തിക്കുകയും അത് നേടാനായി അമിത പരിശ്രമം നടത്തിയിരുന്നുവെന്നും താപ്‌സി പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താപ്‌സിയുടെ പ്രതികരണം.

”ഞാന്‍ ഓര്‍ക്കുന്നു, വളര്‍ന്ന് വരുമ്പോള്‍ എനിക്കൊരു വ്യാമോഹമുണ്ടായിരുന്നു. ഞാന്‍ വളരെ ഫിറ്റായിരുന്നു. പക്ഷെ എന്ത് ചെയ്തിട്ടും വയറിന്റെ അടിഭാഗത്തെ കൊഴുപ്പ് മാത്രം കുറയുന്നുമ്ടായിരുന്നു. ഞാന്‍ കഠിനമായി വര്‍ക്കൗട്ട് ചെയ്തു. ശരീരത്തിന് സാധിക്കുന്നതിലും അധികം. നമ്മള്‍ അധികമായി ചെയ്യുമ്പോള്‍, അത് തലച്ചോറിന് ഒരു അറിയിപ്പ് കൊടുക്കും. നിങ്ങളുടെ ശരീരത്തിന് സംരക്ഷണം വേണമെന്ന്” താപ്‌സി പറയുന്നു.

”വെള്ളവും കൊഴുപ്പും ചേര്‍ന്ന ഭാഗം കുറയുന്നതിന് പകരം ശരീരം അത് നിലനിര്‍ത്താന്‍ ശ്രമിക്കും. വയറിലെ ബെല്ലി ഫാറ്റ് വെറും കൊഴുപ്പ് മാത്രമല്ല. വാട്ടര്‍ റിറ്റന്‍ഷന്‍ കൂടിയാണ്. അത് അവിടെ നില്‍ക്കും. വര്‍ക്കൗട്ട് ചെയ്യുന്നത് കൂട്ടുന്നതോടെ അത് കൂടുകയാണ് ചെയ്യുന്നത്. ആരും അങ്ങനെ ചെയ്യരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു” താരം പറയുന്നു.

”ഒരാള്‍ക്ക് മറ്റൊരു പെണ്‍കുട്ടിയെ പോലെയാകാന്‍ സാധിക്കില്ല. അത് അംഗീകരിക്കണം. ഞാന്‍ വളരെ വൈകിയാണ് അംഗീകരിച്ചത്. എന്നെ തന്നെ ടോര്‍ച്ചര്‍ ചെയ്തു. പിന്നെ തിരിച്ചറിഞ്ഞു, ചില ദിവസം നടക്കും, ചില ദിവസം നടക്കില്ല. എന്റെ ന്യൂട്രിഷ്യനിസ്റ്റ് മുന്‍മുന്‍ ഗനേരിവാല്‍ ആണ് എനിക്കത് വിശദമാക്കി തന്നത്. വയറിന് താഴെയുള്ള ചെറിയ ബെല്ലി ഫാറ്റും വാട്ടര്‍ റിറ്റന്‍ഷനും പ്രധാനമാണ്. അവിടെയാണ് നമ്മുടെ പ്രത്യുല്‍പാദന അവയവങ്ങള്‍ ഉള്ളത്. അവയെ സംരക്ഷിക്കണം. സ്ത്രീയായിരിക്കെ നമുക്ക് ആ സംരക്ഷണം ആവശ്യമുണ്ട്” എന്നും താപ്‌സി പറഞ്ഞു.’അത് നിങ്ങള്‍ക്ക് ആരോഗ്യകരമാണെങ്കില്‍ ആയിക്കോളൂ. ഇന്‍സ്റ്റഗ്രാമിലേക്കായി പിക്ച്ചര്‍ പെര്‍ഫെക്ട് ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രം നിങ്ങളെ ടോര്‍ച്ചര്‍ ചെയ്യരുത്. കുറച്ച് കൊഴുപ്പുണ്ടാകുന്നത് ആരോഗ്യകരമാണ്” എന്നും താപ്‌സി കൂട്ടിച്ചേര്‍ക്കുന്നു. ഗാന്ധാരിയാണ് താപ്‌സിയുടെ പുതിയ ചിത്രം.

Comments (0)
Add Comment