ചൂണ്ടയില്‍ കുടുങ്ങിയത് ചാക്ക്; തുറന്നപ്പോള്‍ തലയോട്ടി; അന്വേഷണം

ആലപ്പുഴ: ചാക്കില്‍ കെട്ടിയ നിലയില്‍ പമ്പയാറ്റില്‍ നിന്നും തലയോട്ടി കണ്ടെത്തി. കല്ലിശ്ശേരി റെയില്‍വേ പാലത്തിനു താഴെ നിന്നാണ് ചാക്ക് ലഭിച്ചത്. ചൂണ്ടയിടാന്‍ എത്തിയവര്‍ക്ക് ചൂണ്ടയില്‍ കുടുങ്ങിയ നിലയില്‍ ചാക്ക് ലഭിക്കുകയായിരുന്നു.തുടര്‍ന്ന് ഇവര്‍ കരയ്‌ക്കെത്തിച്ച് തുറന്ന് നോക്കിയപ്പോഴാണ് ഉള്ളില്‍ തലയോട്ടിയും തുണിക്കഷ്ണങ്ങളും കണ്ടത്. വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. അസ്ഥിക്കൊപ്പം പൂജാസാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് നിന്ന് കണ്ടെത്തിയ വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.

Comments (0)
Add Comment