ഇരുളം ചാത്തമംഗലംകുന്നില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പന്നിഫാമിന്റെ പ്രവര്‍ത്തനം പരിസരവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നാട്ടുകാര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഫാമില്‍ നിന്നുള്ള ദുര്‍ഗന്ധംമൂലം അയല്‍ക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മലിനീകരണ സംസ്‌കരണ സംവിധാനമില്ലാതെയാണ് ഈ ഫാമിന്റെ പ്രവര്‍ത്തനം.നാട്ടുകാരായ ജോസഫ് പുളിമൂട്ടില്‍, തോമസ് കല്ലുങ്കത്തറയില്‍ തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് അധികൃതര്‍ പരിശോധന നടത്തുകയും ഫാമിന്റെ പ്രവര്‍ത്തനാനുമതി റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. ഈ ഫാം പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി പൂതാടി പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുനടപടിയുമുണ്ടാകുന്നില്ല. മഴ ശക്തമായാല്‍ ഫാമില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുറമേയ്ക്ക് കലര്‍ന്ന് പകര്‍ച്ചവ്യാധികള്‍ക്കും മറ്റും സാധ്യതയുണ്ട്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഈ ഫാം അടച്ചുപൂട്ടുന്നതിനാവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണം.